കേരളത്തിലെ പ്രധാന രാഷ്ട്രീയപ്പാർട്ടികൾക്കെല്ലാം മുഖപത്രങ്ങളുണ്ട്. സി.പി.എമ്മിന്റെ 'ദേശാഭിമാനി' പത്രത്തിന് പത്തിനുമേൽ എഡിഷനുകളുമുണ്ട്.......

1947 നുശേഷമുള്ള ഓരോ ഓഗസ്റ്റ് 15 ഉം ഇന്ത്യയുടെ മഹത്തായ ചരിത്രത്തിന്റെയും, അതിന്റെ വാഗ്ദാന പൂർണ്ണമായ ഭാവിയുടെയും ശക്തമായ ഓർമ്മപ്പെടുത്തലിന്റെ ദിനമാണ്. രാജ്യം ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 79-ാം ഓർമ്മദിനം കടന്നുപോകുമ്പോൾ, ജനാധിപത്യവും മതേതരത്വവും സമത്വവും ശക്തമായ വെല്ലുവിളി നേരിടുന്നുവെന്നതും, അത് രാജ്യത്തിന്റെ പരമാധികാരത്തെ അപായത്തിലേക്ക് തള്ളിവിടുന്നു എന്നതും വർത്തമാന ഇന്ത്യയിലെ പച്ചയായ സത്യമാണ്.
ഭരണഘടനാസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുകയും, ജുഡീഷ്യറി, ഇലക്ഷൻ കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളെ ഭരണകൂടം രാഷ്ട്രീയ ഇടപെടലുകളിലൂടെയും സമ്മർദ്ദത്തിലൂടെയും വരുതിയിൽ നിർത്തുകയും ചെയ്യുമ്പോൾ, ഫലത്തിൽ സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ മരണമാണ്.
മതത്തിന്റെ പേരുപറഞ്ഞ് രാജ്യത്തിന്റെ ഭരണഘടനയെ തള്ളിപ്പറയുകയും, മതസൗഹാർദ്ദത്തിനായി നിലകൊണ്ട രാഷ്ട്രനേതാക്കളെ 'രാഷ്ട്രശത്രുക്കൾ' എന്ന് നിന്ദിക്കുകയും, ഗോഡ്സെയെ വാഴ്ത്തുകയും അന്യമതസ്ഥരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാനസികാവസ്ഥയുള്ളവർ തീരുമാനിക്കുന്നതൊക്കെയും സുരക്ഷിതമായി നടപ്പാക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ അനുദിനം മാറിക്കൊണ്ടിരിക്കുന്നു എന്നത് വളരെയേറെ ആപൽക്കരമാണ്.
ജനിച്ച മതം നോക്കി പൗരത്വം മാത്രമല്ല, രാജ്യത്തിനുവേണ്ടി എത്ര സ്തുത്യർഹമായ നേട്ടം ഉണ്ടാക്കിയവർക്കും അർഹമായ അംഗീകാരം നിഷേധിക്കുന്നു എന്നതിന്റെ പ്രതീകാത്മക സൂചകമായി ക്രിക്കറ്റ്താരം മുഹമ്മദ് സിറാജിന് സ്വന്തം രാജ്യത്തെ അംഗീകാര നിഷേധം കണക്കാക്കാം. ......
തിരുവനന്തപുരം: പതിമൂന്ന് വർഷമായി ശമ്പളവും കുടിശ്ശികയും ലഭിക്കാതെ ദുരിതത്തിലായിരുന്ന ഒരു അധ്യാപികയ്ക്ക് ഒടുവിൽ നീതി ലഭിച്ചു. എന്നാൽ ഇതിനായി സ്വന്തം ഭർത്താവിന്റെ ജീവൻ ഹോമിക്കേണ്ടി വന്നു. ......
തിരുവനന്തപുരം: കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായും സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായും ചിറ്റയം ഗോപകുമാറിന് ഒരേസമയം തുടരാൻ കഴിയുമോ എന്ന നിർണായക തീരുമാനത്തിന് മുന്നിൽ സിപിഐ. രണ്ട് സ്ഥാനങ്ങളും ഒരേസമയം വഹിക്കുന്നതിന് നിയമപരമായി തടസ്സങ്ങളൊന്നുമില്ല. ......
വരാനിരിക്കുന്നത് കെട്ടാൻ പെണ്ണ് കിട്ടാനില്ലാത്ത കേരളമോ? ചിരിക്കാൻ വരട്ടെ. സംഗതിയുടെ പോക്ക് ഇങ്ങനെയാണെങ്കിൽ അങ്ങനെയും ഒരു കാലം വന്നേക്കാം.......
കേരളത്തിൽ സ്ത്രീധന പീഡനങ്ങൾ വർധിക്കുന്നതിനിടെ, നിയമങ്ങൾ കൂടുതൽ കർശനമായ ഗൾഫ് നാടുകളിലും മലയാളി യുവതികൾ സമാനമായ ദുരനുഭവങ്ങൾ നേരിടുന്നു. അടുത്തടുത്ത ദിവസങ്ങളിൽ ഷാർജയിൽ രണ്ട് യുവതികൾ ജീവനൊടുക്കിയ സംഭവങ്ങൾ ഈ യാഥാർത്ഥ്യത്തിലേക്ക് വിരൽചൂണ്ടുന്നു. ......
ഇന്ത്യയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണ്ടുമുതൽക്കേ പല ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. കള്ളവോട്ടും ബൂത്തുപിടിത്തവുമൊക്കെ മുമ്പ് നടന്നിട്ടുള്ളതായി നാം കേട്ടിട്ടുമുണ്ട്. ......
സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങളും ക്രൂരതകളും തടയാൻ ഇന്ത്യൻ പീനൽ കോഡ് (IPC) 498A വകുപ്പ് പ്രകാരം നിയമനിർമ്മാണം നടത്തിയത് 1980-ലാണ്. ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്ത്രീകളോട് കാണിക്കുന്ന ശാരീരികമോ മാനസികമോ ആയ ക്രൂരതകൾക്ക് തടവുശിക്ഷ നൽകുന്ന ഈ നിയമം, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഒരുപാട് കാലം നിർണായക പങ്ക് വഹിച്ചു. ......
ബിലാസ്പൂർ:ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളുടെ ജീവിതം ഭയത്തിന്റെയും നിസ്സഹായതയുടെയും ഒരു നേർക്കാഴ്ചയാണ്. ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ചെങ്കിലും, അവർക്ക് സ്വന്തം നാട്ടിലേക്ക്, കേരളത്തിലേക്ക് മടങ്ങാൻ കഴിയുന്നില്ല. ......
One of the pillars of Indian democracy is the conduct of free and fair elections. A critical prerequisite for this is a voter list free from any irregularities. However, the current controversy surrounding the electoral roll raises serious questions about the credibility of the Election Commission of India (ECI).......